വെബ്സൈറ്റ് തുറന്നു

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലം വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വ്യാപനത്തിനായി . മണ്ഡലത്തിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, അധ്യാപകർക്കുള്ള പഠനസാമഗ്രികൾ എന്നിവ ഇതിലൂടെ ലഭിക്കും. മണ്ഡലത്തിൽ തുടങ്ങിയ 'ജീവനം' പരിസ്ഥിതി കാമ്പയിന് ആവശ്യമായ പഠന സാമഗ്രികൾ വെബ്സൈറ്റ് വഴി ലഭ്യമാക്കും. പരിസ്ഥിതി ദിനത്തിൽ വെബ്സൈറ്റിലെ വിഡിയോകൾ, പഠനക്കുറിപ്പുകൾ എന്നിവ ഉപയോഗിച്ചാണ് പരിസ്ഥിതി ക്ലാസുകൾ നടത്തുക. എരിപുരം പബ്ലിക് ലൈബ്രറിയിൽ ടി.വി. രാജേഷ് എം.എൽ.എ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. മാടായി ബി.പി.ഒ രാജേഷ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ. മനോജ് കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീനിവാസൻ മാസ്റ്റർ, ടി.പി. ഉഷ, വി. വിനോദ്, പി.വി. പ്രസാദ്, എം. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകൻ കെ. സുരേന്ദ്രനാണ് വെബ്സൈറ്റ് രൂപകൽപന ചെയ്തത്. വിലാസം: http://ktep18.blogspot.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.