പിലാത്തറ: അതിയടം പാലോട്ട് കാവിനെ പ്രതിനിധാനംചെയ്ത് മറത്തുകളിയിൽ മികവുകാട്ടിയ കരിവെള്ളൂർ സി. രാജൻ പണിക്കർക്ക് വീരശൃംഖല പുരസ്കാരം നൽകി. ആദര സദസ്സ് പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞിക്കണ്ണൻ അന്തിത്തിരിയൻ ദീപം തെളിച്ചു. പ്രസിഡൻറ് വി.പി. വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. കുഞ്ഞിക്കണ്ണൻ പൊന്നാടയണിയിച്ചു. ദേവസ്വം ബോർഡ് ഏരിയ ചെയർമാൻ സി.കെ. നാരായണപണിക്കർ മുഖ്യാതിഥിയായി. കോയ്മ എം.കെ. സുകുമാരൻ നമ്പ്യാർ, തീയ സമുദായ ക്ഷേത്രസമിതി മേഖല സെക്രട്ടറി കെ. സുരേഷ് ബാബു, എം. അപ്പുപണിക്കർ, പി.വി. കരുണാകരൻ, പി.സി. വിശ്വംഭര പണിക്കർ, ഐ.വി. ലക്ഷ്മണൻ, പി.കെ. മോഹനൻ, കെ. രാമദാസ്, എം. സുധാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.