കണ്ണൂർ: രണ്ടാംപത്ത് കഴിഞ്ഞ് നരകവിടുതലിനുള്ള പ്രാർഥനയുടെ നാളുകളുമായി റമദാൻ മൂന്നാം പത്തിലേക്ക്. നരകമോചനം നേടാനുള്ള പ്രാർഥനകളാണ് ഇനിയുള്ള നാളുകള്‍ വിശ്വാസികൾക്ക്. റമദാെൻറ ഇൗ അവസാന പത്തിൽ പുണ്യങ്ങൾ പൂത്തിറങ്ങുന്ന ലൈലത്തുൽ ഖദ്റെന്ന രാത്രിയുടെ സവിശേഷതയും വിശ്വാസികൾക്ക് ഉറക്കവും വിശ്രമമില്ലാരാവുകളുമാണ് പകരുന്നത്. വ്രതശുദ്ധിയുടെ പവിത്രതയില്‍ റമദാൻ മൂന്നാം പത്തിലേക്ക് പ്രവേശിച്ചതോടെ മസ്ജിദുകളും മുസ്‌ലിം വീടുകളും ആരാധനകളിലും പ്രാർഥനകളിലും മുഖരിതമാവുകയാണ്. കാരുണ്യത്തിെൻറയും പാപമോചനത്തിെൻറയും രണ്ടു പത്തുനാളുകള്‍ പിന്നിട്ട് നരക മോചനത്തിെൻറ മൂന്നാം പത്തിലേക്ക് കടന്നതോടെ വിശ്വാസിസമൂഹം പ്രാർഥനകള്‍ അധികരിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.