മാനസിക പീഡനം: വനിത ജീവനക്കാരിയുടെ പരാതി നഗരസഭ പൂഴ്​ത്തി

കാസർകോട്: അഴിമതിക്ക് കൂട്ടുനിൽക്കാത്തതി​െൻറ പേരിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കാസർകോട് നഗരസഭയിലെ വനിത ഒാവർസിയർ തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർക്ക് നൽകിയ പരാതി നഗരസഭ അധികൃതർ പൂഴ്ത്തി. ഗ്രേഡ് രണ്ട് ഒാവർസിയർ സി.എസ്. അജിത, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജസ്വന്തിന് സമർപ്പിച്ച പരാതി ഒരാഴ്ച പിന്നിട്ടിട്ടും തുടർനടപടിയെടുത്തിട്ടില്ല. മേയ് 26നാണ് അജിത പരാതി സമർപ്പിച്ചത്. വനിത ജീവനക്കാരി തൊഴിലിടത്ത് പീഡിപ്പിക്കപ്പെടുന്നുവെന്ന പരാതി നിലവിെല സ്ത്രീസുരക്ഷ നിയമമനുസരിച്ച് ഗൗരവമുള്ളതാണ്. ഇത് പൂഴ്ത്തിവെക്കുന്നത് കുറ്റകരമാണ്. കാസർകോട് നഗരസഭയിൽ നിയമവിരുദ്ധമായി നടന്നുവരുന്ന പല പ്രവൃത്തികൾക്കും കൂട്ടുനിൽക്കാത്തതും ആശ്രയ, ബി.പി.എൽ, പി.എം.എ.വൈ തുടങ്ങിയ ഭവനപദ്ധതികളിൽ നടന്നുവരുന്ന ക്രമക്കേടുകൾക്ക് ഒത്താശ നൽകാത്തതാണ് പീഡന കാരണമെന്ന് അജിത പരാതിയിൽ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർ വിളിച്ച യോഗത്തിൽ ചെന്നാൽ മോശമായി പെരുമാറുകയും അസഭ്യം പറയുകയും സർവിസ്ബുക്കിൽ ചുവന്നമഷി രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. അതേസമയം, പരാതി സെക്രട്ടറിക്ക് നൽകിയതായി അസി. എക്സി. എൻജിനീയർ ജസ്വന്ത് 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, തനിക്ക് പരാതി ലഭിച്ചിട്ടിെല്ലന്ന് മുനിസിപ്പൽ സെക്രട്ടറി 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, പരാതിയുടെ പകർപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിൽ ലഭിച്ചുകഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.