സായാഹ്ന ധർണ

കണ്ണൂർ: പെേട്രാളിയം ഉൽപന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ ആഭിമുഖ്യത്തിൽ ജില്ല-താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന ധർണ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് പി. മനോഹരൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് പി.സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സി. ലക്ഷ്മണൻ, എൻ.ടി. സുധീന്ദ്രൻ, ഡോ.ഇ.വി. സുധീർ, കെ.വി. സുനുകുമാർ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ നടന്ന ധർണ സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ മാവില അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി എം.വി. രാമചന്ദ്രൻ, ഒ.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ.കെ. വിനോദൻ സ്വാഗതം പറഞ്ഞു. പയ്യന്നൂരിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പി. സുഹാസിനി, കെ.എം. സദാനന്ദൻ, വി.പി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ടി.കെ. ശങ്കരൻ സ്വാഗതം പറഞ്ഞു. ഗിരീഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.