പയ്യന്നൂർ: ആസ്വാദകർക്കായി പാട്ടിെൻറ പുതിയ മുഖങ്ങൾ തുറക്കുന്ന തുരീയം സംഗീതോത്സവ വേദിയിൽ തിങ്കളാഴ്ച ഹിന്ദുസ്ഥാനിയുടെ അനന്യചാരുതയാണ് വഴിഞ്ഞൊഴുകിയത്. സംഗീതലോകത്തെ സ്ഥിരപ്രതിഷ്ഠർക്കൊപ്പം പുതുതലമുറയുടെ കൂടി വരവറിയിക്കുന്ന മേളയിൽ ഹിന്ദുസ്ഥാനിയിലെ യുവശബ്ദം വിജയകുമാർ പാട്ടീൽ തീർത്ത രാഗവസന്തം പ്രേക്ഷകഹൃദയം കവർന്നു. വിജയകുമാറിെൻറ പാട്ടിന് ഹാർമോണിയത്തിൽ വിരൽ പായിച്ച് നരേന്ദ്ര നായിക് ശ്രുതി ചേർത്തപ്പോൾ തബലകൊണ്ട് പാട്ടിന് തുണയായത് കേശവ് ജോഷിയാണ്. പോത്താങ്കണ്ടം ആനന്ദഭവനത്തിെൻറ 15ാമത് തുരീയം സംഗീതോത്സവത്തിെൻറ ഏഴാംദിനമായ ചൊവ്വാഴ്ച മൈസൂർ ചന്ദൻകുമാർ പുല്ലാങ്കുഴൽകൊണ്ട് കവിത രചിക്കും. ബംഗളൂരു ബി.കെ. രഘു (വയലിൻ), കെ.യു. ജയചന്ദ്രറാവു (മൃദംഗം), ഗിരിധർ ഉഡുപ്പി (ഘടം) എന്നിവർ മേളപ്പെരുക്കം തീർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.