കേരളത്തിൽ 131 ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ 28 കോടി കേന്ദ്ര സഹായം

മുൻ സർക്കാർ തടഞ്ഞുവെച്ച രണ്ടാം ഗഡുവാണിത് മംഗളൂരു: മുൻ സർക്കാറി​െൻറ കാലത്ത് സാങ്കേതിക കാരണങ്ങളാൽ തടഞ്ഞുവെച്ച, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് (ഐ.ഡി.എം.ഐ) അഞ്ച് സംസ്ഥാനങ്ങൾക്ക് അനുവദിച്ച് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ഉത്തരവായി. കേരളം, സിക്കിം, നാഗാലാൻഡ്, മഹാരാഷ്ട്ര, ഉത്തരഖണ്ഡ് സംസ്ഥാനങ്ങൾക്കാണ് ഫണ്ട് ലഭിക്കുക. കേരളത്തിനാണ് കൂടുതൽ പ്രയോജനം ലഭിക്കുകയെന്ന് മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. കേരളത്തിൽ 131 സ്ഥാപനങ്ങൾക്ക് 28 കോടി രൂപയാണ് സഹായം ലഭിക്കുക. ഒന്നാം ഗഡുവായി അനുവദിച്ച ഫണ്ട് വിനിയോഗിച്ചതി​െൻറ രേഖകൾ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രായത്തിന് ലഭ്യമാക്കുന്നതിൽ കേരള സർക്കാർ വീഴ്ചവരുത്തുകയും വിശദീകരണം നൽകേണ്ട കേന്ദ്ര ഗ്രാൻറ് ഇൻ എയ്ഡ് കമ്മിറ്റിയിൽ വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധാനം ചെയ്ത് സെക്രട്ടറിയോ കമ്മിറ്റിയിലെ സർക്കാർ നാമനിർദേശം ചെയ്ത അംഗമോ ഹാജരാവാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണ് 2009-10 വർഷം രണ്ടാം ഗഡു തടഞ്ഞുവെച്ചത്. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നിവേദനങ്ങൾ സ്വീകരിച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം.പി നടത്തിയ ഇടപെടലുകളാണ് സ്ഥാപനങ്ങളെ തുണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.