തോൽക്കാൻ ഇവർക്ക്​ മനസ്സില്ല

വിധിയുടെ കരുത്തുറ്റ പ്രഹരത്തിനും വീഴ്ത്താനാവാതെ ജീവിതം മുന്നോട്ടുനയിക്കുകയാണ് മലപ്പട്ടം തേക്കിൻകൂട്ടത്തെ വടക്കിനിയിൽ പ്രജീഷും സഹോദരങ്ങളായ പ്രസീതയും പ്രശാന്തിയും. ജന്മനായുള്ള വൈകല്യമാണ് ഇവരുടെ ജീവിതം ദുരിതത്തിലാക്കിയത്. ഇതിെന മറികടന്ന്, പരസ്പരം താങ്ങായി ജീവിതത്തി​െൻറ നിറം തുന്നിേച്ചർക്കുകയാണിവർ. കുട നിർമാണമാണ് ഇൗ സഹോദരങ്ങളുടെ വരുമാന മാർഗം. വിവിധ വർണങ്ങളിലുള്ള നിരവധി കുടകളാണ് ഇവർ വീട്ടിലിരുന്ന് നിർമിച്ച് കുറഞ്ഞ വിലക്ക് വിലക്കുന്നത്. നല്ല ഗുണമേന്മയുള്ളതിനാൽ ആവശ്യക്കാരും ഏറെയുണ്ട്. 300 രൂപ വരെ വില കിട്ടുന്നുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ സുഹൃത്തുക്കളാണ് നിർമാണ സാമഗ്രികൾ വീട്ടിലെത്തിച്ച് നൽകുന്നത്. വീട്ടിലെത്തി വാങ്ങാൻ പറ്റാത്ത ആവശ്യക്കാർക്ക് വിളിച്ചുപറഞ്ഞാൽ സുഹൃത്തുക്കൾ മുഖേന എത്തിച്ചുനൽകും. കോഴിക്കോട് നിന്നാണ് ഇവ എത്തിക്കുന്നത്. കണ്ണൂരിലെ പാലിയേറ്റിവ് കെയറിൽ നിന്നാണ് കുട നിർമാണ പരിശീലനം ലഭിച്ചതെന്നും മൂന്ന് വർഷമായി കുട നിർമാണം തുടരുകയാണെന്നും പ്രജീഷ് പറഞ്ഞു. പയ്യന്നൂരിലെ ഫ്ലൈ എന്ന സംഘടന ഭാരവാഹിയായ പ്രജീഷ് മികച്ച ഗായകൻ കൂടിയാണ്. ഫ്ലൈ മ്യൂസിക് ട്രൂപ് രൂപവത്കരിച്ച് നിരവധി വേദികളിൽ ഗാനമേള അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് ഇൗ കലാകാരൻ. വിനുവിന് കൂട്ട് വീൽചെയറും കുടകളും കണ്ണൂർ: വീൽചെയർ യൂസേഴ്സ് അസോസിയേഷ​െൻറ ജില്ല ട്രഷററാണ് വിനു ചുഴലി എന്ന നാൽപതുകാരൻ. വൈകല്യത്തെ ഓർത്തിരിക്കാതെ ആരെയും വിസ്മയിപ്പിച്ചുകൊണ്ട് കുടകളും മെഴുകുതിരിയും സോപ്പ് പൊടിയുമെല്ലാം ഒരുക്കുന്ന തിരക്കിലാണ് വിനു. ആറ് വർഷമായി വർണക്കുടകൾ ഒരുക്കി വിൽപന സംഘങ്ങൾക്ക് നൽകുകയാണ്. കുടയൊന്നിന് 60 രൂപയാണ് കൂലി കിട്ടുന്നത്. 280-350 രൂപ വരെയാണ് കുടയുടെ വില. മുച്ചക്ര വണ്ടിയിൽ കണ്ണൂരിലും മാഹിയിലും വരെ പോയി കുട നിർമാണ പരിശീലനം നടത്തുന്നതിലും ഇദ്ദേഹത്തി​െൻറ മികവ് എടുത്തുപറയേണ്ടതാണ്. ഐ.ആർ.പി.സി മുഖേനയും മറ്റുമാണ് കുട നിർമാണ സാമഗ്രികൾ ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.