മുത്തശ്ശിയായി കാസർകോട്​ ഗവ. യു.പി സ്​കൂൾ

സപ്തഭാഷാ സംഗമഭൂമിയായ കാസർകോടി​െൻറ നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ് കാസർകോട് ഗവ. യു.പി സ്കൂൾ. 1889ൽ ഇന്നത്തെ എ.ഇ.ഒ ഓഫിസിനു സമീപം ആൺകുട്ടികൾക്കു മാത്രമായി ആരംഭിച്ചതായിരുന്നു വിദ്യാലയം. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ സ്കൂൾ 1902ൽ അന്നത്തെ മദ്രാസ് പ്രവിശ്യയുടെ ഭാഗമായുള്ള ദക്ഷിണ കാനറ ഡിസ്ട്രിക്ട് ബോർഡി​െൻറ നിയന്ത്രണത്തിലായിരുന്നു. കുട്ടികളുടെ എണ്ണം കൂടിയതോടെ താലൂക്ക് ഓഫിസിനു സമീപം റോഡി​െൻറ എതിർ ഭാഗത്ത് ഗവ. ആശുപത്രിയുടെ സമീപം ഒഴിഞ്ഞുകിടന്ന സർക്കാർ ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുകയും അവിടെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ഇവിടെ പ്രവർത്തിച്ചുവന്ന സർക്കാർ ആശുപത്രി മാറ്റിയപ്പോൾ ഒഴിവായ കെട്ടിടത്തിൽ പെൺകുട്ടികൾക്ക് മാത്രമായി പുതിയ ഗേൾസ് ബോർഡ് ഹയർ എലിമ​െൻററി സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1950ൽ ഈ രണ്ടു വിദ്യാലയങ്ങളും ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ പ്രവർത്തനം തുടങ്ങി. 1956ൽ കേരളപ്പിറവിയോടെ സംസ്ഥാന സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും എട്ടാം ക്ലാസ് നിർത്തലാക്കുകയും ചെയ്തു. ഒന്നുമുതൽ ഏഴുവരെ കന്നട ഭാഷക്കുപുറമെ മലയാളം ക്ലാസുകൾ ആരംഭിക്കുകയും സ്കൂളി​െൻറ പേര് ഗവ. യു.പി സ്കൂൾ കാസർകോട് എന്നാക്കി മാറ്റുകയും ചെയ്തു. 1964ൽ അഞ്ച് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമിച്ചു. 1968ൽ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയുകയും സ്കൂളി​െൻറ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്തുകയും അക്കാദമിക നിലവാരമുയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 254 കുട്ടികൾ മാത്രമുള്ള ഒരു കൊച്ചു വിദ്യാലയത്തിന് 2016ൽ വിദ്യാലയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ശതോത്തര രജതജൂബിലി ആഘോഷത്തോടെ പൂർവകാല പ്രൗഢി വീണ്ടെടുക്കാനായി. സംസ്ഥാന സർക്കാറി​െൻറ വിദ്യാഭ്യാസ പരിപാടിയായ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലൂടെ 2018ൽ സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയങ്ങൾക്ക് ഇൻഫ്രാസ്ട്രക്ചർ െഡവലപ്മ​െൻറിനായി സംസ്ഥാന സർക്കാർ 50 ലക്ഷം മുതൽ ഒരു കോടി വരെ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനനിലവാരം യഥാസമയം രക്ഷിതാക്കളിലെത്തിക്കുന്ന 'നോ മൈ ചൈൽഡ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ സംസ്ഥാനത്തെ ആദ്യ സർക്കാർ വിദ്യാലയം എന്ന ഖ്യാതി സ്കൂൾ സ്വന്തമാക്കിയിരുന്നു. പടം: kasaragod goverment up school 1,2 .............................................................................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.