കൈപ്പാട്, പൊക്കാളി സംയോജിതകൃഷിക്ക് ധനസഹായം

കണ്ണൂർ: ഫിഷറീസ് വകുപ്പിന് കീഴിലുള്ള ജലകൃഷി വികസന ഏജൻസി കേരള(അഡാക്ക്) ജില്ലയിൽ നബാർഡി​െൻറ ധനസഹായത്തോടെ നടപ്പാക്കുന്ന എൻ.എ.എഫ്സി.സി - കൈപ്പാട് സംയോജിത മത്സ്യ-നെൽകൃഷി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. കർഷകർ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരടങ്ങിയ അഞ്ചുപേരിൽ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകൾക്കോ സ്വയംസഹായ സംഘങ്ങൾക്കോ ആക്ടിവിറ്റി ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. അഞ്ചു ഹെക്ടർ ജലവിസ്തൃതിയുള്ള കൃഷിസ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ ഉണ്ടായിരിക്കണം. പാട്ടവ്യവസ്ഥയിൽ അഞ്ചു വർഷമെങ്കിലും കൃഷിസ്ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള അവകാശം ഗ്രൂപ്പുകൾക്ക് ഉണ്ടായിരിക്കണം. അപേക്ഷഫോറം അഡാക്കി​െൻറ എരഞ്ഞോളി ഫിഷ് ഫാമിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 20ന് വൈകീട്ട് അഞ്ചിനു മുമ്പായി ഫാം മാനേജർ, എരഞ്ഞോളി ഫിഷ് ഫാം, തലശ്ശേരി -670107 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0490-2354073.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.