കണ്ണൂർ: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ള രണ്ട് ഗഡു ക്ഷാമബത്ത ഉടൻ നൽകണമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിപ പനിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭയാശങ്കകൾ ദൂരീകരിക്കുന്നതിന് സർക്കാർ പരാജയപ്പെടുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. പ്രസിഡൻറ് കെ.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.ടി. മധുസൂദനൻ, എൻ.ടി.യു സംസ്ഥാന സമിതി അംഗം എം.ടി. സുരേഷ് കുമാർ, സജീവൻ ചാത്തോത്ത്, മനോജ് മണ്ണേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.കെ. ജയപ്രകാശ് സ്വാഗതവും കെ.കെ. സന്തോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.