തലശ്ശേരി: ഉത്തരേന്ത്യയിൽ മാത്രം കേട്ടുകേൾവിയുണ്ടായിരുന്ന ദുരഭിമാനക്കൊല സാംസ്കാരികമായി മുന്നിട്ടുനിൽക്കുന്ന കേരളത്തിനേറ്റ കനത്ത പ്രഹരമാെണന്ന് എഴുത്തുകാരി ഡോ.പി. ഗീത പറഞ്ഞു. തലശ്ശേരി കിവീസ് സംഘടിപ്പിച്ച ഇഫ്താർ സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. കുടുംബത്തിെൻറ അഭിമാനം രക്ഷിക്കാൻ നടത്തിയ ക്രൂരമായ കൊലപാതകത്തിലൂടെ സ്വന്തം മകളെ രക്തസാക്ഷിയാക്കി മാറ്റിയ വിചിത്രമായ നടപടിയോർത്ത് പ്രബുദ്ധ ജനത ലജ്ജിക്കണമെന്നും കോട്ടയം മാന്നാനത്തെ നീനു എന്ന പെൺകുട്ടി മലയാളക്കരയിലെ ജീവിക്കുന്ന രക്തസാക്ഷിയാെണന്നും അവർ പറഞ്ഞു. നാഷിഫ് അലിമിയാൻ അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ് കിറ്റ് വിതരണം നടത്തി. സ്കോളർഷിപ് വിതരണം ഡെപ്യൂട്ടി തഹസിൽദാർ വി. പ്രശാന്ത് നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷ നജ്മ ഹാഷിം, പുഞ്ചയിൽ നാണു, വി.എ. നാരായണൻ, പ്രദീപ് പുതുക്കുടി, പ്രഫ. പി. ഗോവിന്ദൻ, കേണൽ ബി.കെ. നായർ, ആത്തിഷ് എന്നിവർ സംസാരിച്ചു. സായുധ സേനകളിലേക്ക് സൗജന്യ പരിശീലനം വഴി 1024 യുവാക്കളെ യോഗ്യരാക്കി മാറ്റിയ ബ്രെക്സ ഭാരവാഹികൾക്ക് ചടങ്ങിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.