തലശ്ശേരി: നിപഭീതിയെ തുടർന്ന് പള്ളികളിലും ജാഗ്രത. നമസ്കാരത്തിന് വുദു എടുക്കാൻ ഹൗളിലെ വെള്ളം ഉപയോഗിക്കുന്നത് നഗരത്തിലെ പ്രധാന പള്ളികളിൽ നിർത്തലാക്കി. വെള്ളത്തിലൂടെ നിപ വൈറസ് പകരുന്നത് തടയാനാണ് ഇങ്ങനെയൊരു തീരുമാനം. റമദാൻ കാലമായതിനാൽ എല്ലാ പള്ളികളിലും തിരക്കനുഭവപ്പെടാറുണ്ട്. പല ദിക്കുകളിൽനിന്നുള്ള ആളുകൾ യാത്രാമധ്യേ നമസ്കാരത്തിന് പള്ളികളിൽ എത്താറുണ്ട്. രണ്ട് ആഴ്ച ഹൗളുകളിൽ വെള്ളം നിറക്കേണ്ടതില്ലെന്ന് മഹല്ലു കമ്മിറ്റികൾ പള്ളികൾക്ക് നിർദേശം നൽകി. ഇഫ്താർ കൂടിച്ചേരലുകൾക്കും നഗരത്തിൽ കടുത്ത നിയന്ത്രണം പാലിക്കുകയാണ്. സംഘടനകളും മറ്റും നടത്തുന്ന ഇഫ്താർ വിരുന്നുകൾ പരമാവധി ഒഴിവാക്കുകയാണ്. ചില പള്ളിക്കമ്മിറ്റികൾ ഇക്കാര്യമുന്നയിച്ച് ആളുകളെ ബോധവത്കരിക്കാനും തുടങ്ങി. ആരോഗ്യസുരക്ഷക്കായി പള്ളികളിലും ബോധവത്കരണം സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.