കൂത്തുപറമ്പ്: ആമ്പിലാട് കാർഷികവിളകൾക്കുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. വാഴ, കവുങ്ങ് എന്നിവ നശിപ്പിച്ചു. സൗത്ത് ആമ്പിലാട് എൽ.പി സ്കൂളിന് സമീപത്തെ ഉള്ളിവീട്ടിൽ ഹമീദിെൻറ പൂഴിപ്പറമ്പിലെ കൃഷിയിടത്തിലാണ് സാമൂഹികവിരുദ്ധർ അഴിഞ്ഞാടിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. അരയേക്കറോളം സ്ഥലത്തെ നേന്ത്രവാഴകൾ വെട്ടിനശിപ്പിക്കുകയും കവുങ്ങിൻതൈകൾ പിഴുതുമാറ്റുകയും ചെയ്തു. ഔട്ട് ഹൗസിന് നേരെയും അക്രമം അരങ്ങേറി. ഔട്ട്ഹൗസിെൻറ മെയിൻ സ്വിച്ച്, വാഷ്ബേസിൻ, സോഫ സെറ്റ്, ചെടിച്ചട്ടികൾ എന്നിവ തകർത്തു. കസേരകളും മേശയും അടുത്തുള്ള കിണറ്റിൽ എറിഞ്ഞനിലയിലാണ്. കാർഷികാവശ്യത്തിന് സൂക്ഷിച്ചിരുന്ന ജൈവവളങ്ങളും നശിപ്പിച്ചു. ജോലിക്കാരനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൂത്തുപറമ്പ് പൊലീസ് സ്ഥലെത്തത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.