നിപ: മാഹി ഭരണകൂടത്തി​ന്​ അനാസ്ഥയെന്ന് മയ്യഴിക്കൂട്ടം

മാഹി: നിപബാധിത കോഴിക്കോട് ജില്ലയിൽനിന്ന് മദ്യപർ മാഹി, പള്ളൂർ, പന്തക്കൽ പ്രദേശങ്ങളിലെ മദ്യശാലകളിലെത്തുന്നത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തത് മാഹി ഭരണകൂടത്തി​െൻറ അനാസ്ഥയാണെന്ന് മയ്യഴിക്കൂട്ടം ആരോപിച്ചു. പകർച്ചവ്യാധിഭീതിയിൽ സ്കൂൾ തുറക്കുന്നത് നീട്ടിയ മയ്യഴി ഭരണകൂടം മദ്യപരെ നിയന്ത്രിക്കാനും നടപടി സ്വീകരിക്കണം. അടിയന്തര നടപടി ആവശ്യപ്പെട്ട് ഉന്നതാധികൃതർക്ക് നിവേദനം നൽകി. ഭാരവാഹികളായ ഒ.വി. ജിനോസ് ബഷീർ, അഹമ്മദ് താജുദ്ദീൻ, ജേക്കബ് സുധീർ എന്നിവരാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.