സ്കൂൾ കെട്ടി​േടാദ്ഘാടനം

പാനൂർ: പാനൂർ ഗവ. എൽ.പി സ്കൂളിന് ആധുനികരീതിയിൽ നിർമിച്ച കെട്ടിടം നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.പി. മോഹനൻ കൃഷിമന്ത്രിയായിരിക്കെ ആസ്ഥിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ വി.പി. സുകുമാരനുള്ള ഉപഹാരസമർപ്പണവും ചെയർപേഴ്സൻ നിർവഹിച്ചു. വൈസ് ചെയർമാൻ എം.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. എൻഡോവ്മ​െൻറ് വിതരണം മുൻ മന്ത്രി കെ.പി. മോഹനനും സ്കോളർഷിപ് വിതരണം ഇ.എ. നാസറും നിർവഹിച്ചു. കൗൺസിലർമാരായ പി.പി. സൈനബ, കെ.കെ. വിജയൻ, സി. മനോജ്, എ.ഇ.ഒ സി.കെ. സുനിൽകുമാർ, ബി.പി.ഒ എം.പി. പ്രദീപൻ, വി. പ്രിയേഷ്, പി.പി. ഉണ്ണികൃഷ്ണൻ, വി. സുരേന്ദ്രൻ മാസ്റ്റർ, പി.കെ. ഷാഹുൽ ഹമീദ്, കെ. കുമാരൻ, രാജേഷ് കൊച്ചിയങ്ങാടി, കെ. മുകുന്ദൻ, കെ. കണ്ണൻ മാസ്റ്റർ, കെ.പി. യൂസഫ്, കെ. വത്സല ടീച്ചർ, കെ.ടി.കെ. റിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.