വാഹനമിടിച്ച മലയാളിക്ക്​ മാപ്പുനൽകി ശൈഖ്​ മിശ്​അൽ

വാഹനമിടിച്ച മലയാളിക്ക് മാപ്പുനൽകി ശൈഖ് മിശ്അൽ blurb സുരക്ഷാകാര്യ അണ്ടർ സെക്രട്ടറിയും അമീറി​െൻറ പിതൃവ്യപുത്രനുമായ ശൈഖ് മിശ്അലി​െൻറ കാരുണ്യം തുണയായത് മലയാളിയായ ഇബ്രാഹീമിന് കുവൈത്ത് സിറ്റി: ശൈഖ് മിശ്അൽ അൽ ജർറാഹ് അസ്സബാഹി​െൻറ വാഹനവുമായി കൂട്ടിയിടിച്ച മലയാളി യുവാവ് രക്ഷപ്പെട്ടത് വലിയ പൊല്ലാപ്പിൽനിന്ന്. കുവൈത്ത് അമീറി​െൻറ പിതൃവ്യപുത്രനും രാജ്യസുരക്ഷാകാര്യ അണ്ടർ സെക്രട്ടറിയുമാണ് ശൈഖ് മിശ്അൽ. ഇബ്രാഹീം എന്ന മലയാളി ചെറുപ്പക്കാരനാണ് അപ്രതീക്ഷിത സംഭവത്തിലൂടെ അറബ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. പെെട്ടന്നുണ്ടായ പരിഭ്രമത്തിൽ വാഹനം നിർത്താതെപോയ ഇബ്രാഹീം പൊലീസി​െൻറ പിടിയിലായി. സുരക്ഷാകാര്യ അണ്ടർ സെക്രട്ടറിയുടെ വാഹനവുമായാണ് കൂട്ടിയിടിച്ചതെന്ന കാര്യം ഇബ്രാഹീമിന് അറിയുമായിരുന്നില്ല. പരിക്കേറ്റ ശൈഖിനെ ഇതിനിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലിരിക്കെയാണ് ശൈഖ് ഇന്ത്യക്കാരൻ പിടിയിലായ വിവരം അറിയുന്നത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. ഡ്രൈവറെ വിട്ടയക്കാൻ ആവശ്യപ്പെടുക മാത്രമല്ല, ശൈഖ് മിശ്അൽ അൽ ജർറാഹ് അസ്സബാഹ് ചെയ്തത്. ഇബ്രാഹീമിനെ ദീവാനിയയിലേക്ക് ക്ഷണിച്ച് പരിചയപ്പെടുകയും ചെയ്തു. ഏതായാലും ഇനി തെറ്റ് ആവർത്തിക്കയില്ലെന്ന് വ്യക്തമാക്കിയ ഇബ്രാഹീം ശൈഖി​െൻറ കാരുണ്യത്തെ നന്ദിയോടെ സ്മരിച്ചു. mishal jarrah ശൈഖ് മിശ്അൽ അൽ ജർറാഹ് അസ്സബാഹ് ibrahim ഇബ്രാഹീം അൽ ഖബസ് ദിനപത്രത്തി​െൻറ ചീഫ് റിപ്പോർട്ടറോടൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.