കവ്വായിക്കായലിൽ മീൻപിടിത്തത്തിനിടെ മിന്നലേറ്റ് മരിച്ചു

തൃക്കരിപ്പൂർ: കവ്വായിക്കായലിൽ മീൻപിടിക്കുന്നതിനിടെ മിന്നലേറ്റ് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. ഞായറാഴ്ച സന്ധ്യക്കുശേഷം കവ്വായിക്കായലിൽ ഇടയിലക്കാട് പാലത്തിന് സമീപമാണ് അപകടം. പാലത്തിനുസമീപം താമസിക്കുന്ന ചന്തൂട്ടി-തമ്പായി ദമ്പതിമാരുടെ മകൻ സി. സുമേഷ് (32) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കടിയാൻ കരുണാകരനെ (55) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോണിയിൽനിന്ന് വലവീശുമ്പോൾ മിന്നലേറ്റ് പുഴയിൽ വീഴുകയായിരുന്നു. കരയിലുണ്ടായിരുന്നവരുടെ സഹായത്തോടെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജ്യോതിയാണ് സുമേഷി​െൻറ ഭാര്യ. മകൾ: തന്മയ (രണ്ടുവയസ്സ്). സഹോദരങ്ങൾ: സുനിത, സുജിത. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.