പഴയങ്ങാടിയിൽ ഗതാഗതക്കുരുക്ക്​ രൂക്ഷം; കാൽനടക്കാർക്കും ദുരിതം

പഴയങ്ങാടി: ഗതാഗതക്കുരുക്കിൽ പഴയങ്ങാടി ടൗണിൽ, നിന്നുതിരിയാനിടമില്ലാതെ ജനം നട്ടംതിരിയുന്നു. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് വികസനത്തി​െൻറ ഭാഗമായി താവത്ത് റെയിൽേവ ലെവൽേക്രാസ് മേൽപാലം പണിയുന്നതിനെ തുടർന്ന് കാലങ്ങളായി അനുഭവപ്പെടുന്ന ഗാതാഗത കുരുക്കിൽ താവത്ത് നിന്നുള്ള വാഹനങ്ങളുടെ നിര പഴയങ്ങാടി ടൗൺ വരെ നീളുന്നു. പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ താവം റെയിൽവേ ഗേറ്റ് വഴി കൂറ്റൻ വാഹനങ്ങൾ പോവുന്നത് മേൽപാല നിർമാണം ആരംഭിച്ച കാലത്ത് തന്നെ അധികൃതർ വിലക്കിയിരുന്നെങ്കിലും നിരോധനം ബോർഡിൽ മാത്രമാവുകയാണ്. കൂറ്റൻ വാഹനങ്ങളുടെ കടന്നുകയറ്റവും ഗതാഗത കുരുക്കും ദുരിതം വിതച്ചതോടെ ഇത്തരത്തിലുള്ള വാഹനങ്ങളുടെ കടന്നു കയറ്റം തടയുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി.വി. രാജേഷ് എം.എൽ.എ അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, വിലക്കുകൾ ലംഘിച്ച് വാഹനങ്ങൾ റെയിൽേവ മേൽപാലംവഴി കടന്നു പോകുന്നത് തുടരുകയാണ്. ഇതിനിടയിൽ ഏഴോം ഗ്രാമപഞ്ചായത്തി​െൻറ അധീനതിയിലുള്ള പഴയങ്ങാടി ബസ്സ്റ്റാൻഡ് കോൺക്രീറ്റ് ജോലികൾക്കും നവീകരണത്തിനുമായി കഴിഞ്ഞ മാസം അടച്ചിടുകയും ചെയ്തതോടെ ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമാവുകയായിരുന്നു. സ്റ്റാൻഡിൽ കയറിയിറങ്ങുന്ന ബസുകളൊക്കെ പരിസരത്തെ കെ.എസ്.ടി.പി മെയിൻ റോഡിൽനിന്നാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. ഒന്നും രണ്ടും ബസുകൾ റോഡിൽ നിർത്തിയിടുന്നതോടെ ഇതരവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയുണ്ടാവുന്നു. ചെറുവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഗതാഗത കുരുക്കിൽ തോന്നിയപോലെ സഞ്ചരിക്കുേമ്പാൾ ജീവൻ പണയംവെച്ചാണ് യാത്രക്കാർ നടന്നുനീങ്ങുന്നത്. നടന്നുപോകാനോ പാത മുറിച്ചുകടക്കാനോ കഴിയാതെ കാൽനടക്കാർ ദുരിതംപേറുകയാണ്. പെരുന്നാൾ അടുത്തതോടെ അവധി ദിനങ്ങളിലും യാത്രാകുരുക്ക് കൂടുതൽ ദുഷ്കരമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.