തുരീയം സംഗീതോത്സവം: സൗഹൃദത്തി​െൻറ ഇഫ്താറും ഖവാലിയുടെ അമൃതധാരയും

പയ്യന്നൂർ: റമദാൻ പതിനെട്ടി​െൻറ പുണ്യംപൂത്ത സന്ധ്യയിൽ സൗഹൃദത്തി​െൻറ ഇഫ്താർ വിരുന്നിനൊപ്പം ഖവാലിയുടെ ഗാനധാരയും കൂടി ഒഴുകിയെത്തിയപ്പോൾ പതിനഞ്ചാമത് തുരീയം സംഗീതോത്സവത്തി​െൻറ അഞ്ചാം നാൾ ധന്യം, ദീപ്തം. ഹിന്ദുസ്ഥാനി, കർണാട്ടിക് രാഗങ്ങൾ മാറിമാറിയെത്തിയ നാലു ദിനങ്ങളിൽനിന്ന് പാട്ട് വഴിമാറി ഒഴുകിയ അഞ്ചാം സന്ധ്യ, അയോധ്യ ഓഡിറ്റോറിയത്തിന് സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങൾ. പാട്ടിനു മുമ്പായിരുന്നു സഹജീവി സ്നേഹവും സാഹോദര്യവും സമന്വയിച്ച ഇഫ്താർ വിരുന്ന്. സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ സ്വാഗതത്തിനുശേഷം പയ്യന്നൂർ കുഞ്ഞിരാമൻ, നടൻ മാമുക്കോയ, സിറാജുദ്ദീൻ ദാരിമി കക്കാട് എന്നിവരുടെ സൗഹൃദ സന്ദേശം. തുടർന്ന് നടന്ന ഇഫ്താർ വിരുന്നിനു ശേഷമാണ് ഖവാലിയുടെ മധുരം പെയ്തിറങ്ങിയത്. ഹൈദരാബാദിലെ വാഴ്സി സഹോദരന്മാർ തീർത്ത താളവിസ്മയം സംഗീത സദ്യയെയും വിഭവസമൃദ്ധമാക്കി. ശബ്ദവും താളവും ആരോഹണാവരോഹണങ്ങളിലൂടെ നിറഞ്ഞൊഴുകിയൊടുങ്ങിയപ്പോൾ അഞ്ചാം സന്ധ്യയിലെ സംഗീത വിരുന്ന് പ്രേക്ഷകരുടെ ഹൃദയം തൊട്ടുണർത്തി. കണ്ടുംകേട്ടുമിരുന്ന പ്രേക്ഷക​െൻറ മനസ്സിനെ നിറച്ച പ്രകടനത്തിനുശേഷം വിഭവസമൃദ്ധമായ രാത്രി ഭക്ഷണവും ഉണ്ടായിരുന്നു. പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ നേതൃത്വത്തിൽ നടക്കുന്ന തുരീയം സംഗീതോത്സവത്തി​െൻറ ആറാം ദിനമായ തിങ്കളാഴ്ച ഹിന്ദുസ്ഥാനിയുടെ അനന്യ ചാരുത വിടരും. വിജയകുമാർ പാട്ടീൽ ആണ് പാട്ടുകാരൻ. ഹാർമോണിയത്തിൽ നരേന്ദ്ര നായക് ശ്രുതിയിടുമ്പോൾ കേശവ ജോഷി തബലയുടെ തോൽപുറത്ത് വിസ്മയ താളം രചിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.