കണ്ണീർമഴയിൽ ചന്ദനക്കാംപാറ

ശ്രീകണ്ഠപുരം: ഞായറാഴ്ച രാവിലെ കണ്ണീർമഴയിൽ നനഞ്ഞ് മലയോര ഗ്രാമങ്ങൾ. പയ്യാവൂർ ചന്ദനക്കാംപാറ ചതുരംപുഴയിൽ യുവാക്കൾ കാറപകടത്തിൽ മരിച്ചതറിഞ്ഞ് നാടാകെ വിതുമ്പുകയായിരുന്നു. ചന്ദനക്കാംപാറ സ്വദേശികളായ നാലു യുവാക്കൾ സഞ്ചരിച്ച കാർ ചതുരംപുഴയിൽ അപകടത്തിൽപ്പെട്ടതറിഞ്ഞ് പല ഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി. അപ്പോഴേക്കും രണ്ട് ജീവനുകൾ നഷ്ടമായിരുന്നു. അനൂപ് കാറി​െൻറ മുറിഞ്ഞുവീണ പിൻഭാഗത്ത് പൊള്ളലേറ്റും റിജുൽ റോഡിലേക്ക് തെറിച്ചുവീണുമാണ് മരിച്ചത്. കാറോടിച്ച അഖിലും കൂടെയുണ്ടായിരുന്ന സിൽജോയും പരിക്കുകളോടെ ആശുപത്രിയിലാണുള്ളത്. നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ച് സമീപത്തെ വീട്ടുമതിലിന് ഇടിക്കുകയും ചെയ്തു. വൈദ്യുതി ലൈൻ നിലംപതിച്ചു. കാർ രണ്ടായി മുറിഞ്ഞ് പിൻഭാഗം കത്തിക്കരിഞ്ഞ് തോട്ടിലേക്ക് തെറിച്ചുവീണു. ദുരന്തത്തി​െൻറ ദൃശ്യം ഏറെ ഭയാനകമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.