മരുതം ഉദ്ഘാടനവും സമൂഹ നോമ്പുതുറയും

പെരിങ്ങോം: ജൈവവൈവിധ്യത്താല്‍ സമ്പന്നമായ അരവഞ്ചാല്‍ ഭഗവതി കാവില്‍ മരുതം എന്നപേരില്‍ നടപ്പാക്കുന്ന ജൈവവൈവിധ്യ വ്യാപനപദ്ധതിയുടെ ഉദ്ഘാടനവും സമൂഹ നോമ്പുതുറയും ചൊവ്വാഴ്ച നടക്കും. കാവിലെ അമൂല്യമായ സസ്യജാലങ്ങളുടെയും ജീവിവർഗങ്ങളുടെയും സംരക്ഷണം, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, കാവും പരിസരവും മലിനമാകാതെ കാക്കല്‍, കാവി​െൻറ പരിസ്ഥിതിപ്രാധാന്യം രേഖപ്പെടുത്തി സുവനീര്‍ തയാറാക്കല്‍ തുടങ്ങിയവ ഏകോപിപ്പിച്ചാണ് മരുതം പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. അേതാടൊപ്പം കാവിലെ വാനരക്കൂട്ടത്തിന് ഭക്ഷണം നല്‍കുന്നതിനുള്ള വാനരമൂലയും തുറന്നുകൊടുക്കും. വാനരക്കൂട്ടത്തെ ഇഷ്ടപ്പെടുന്നവര്‍ പഴവർഗങ്ങളും മറ്റും വിവിധയിടങ്ങളിലായി നിക്ഷേപിക്കുന്നതുമൂലമുള്ള മലിനീകരണം ഒഴിവാക്കാനാണ് കാവി​െൻറ മതിലിനോട് ചേര്‍ന്ന് പ്രത്യേക ഇടം തയാറാക്കിയത്. പരിപാടികള്‍ക്ക് തുടക്കംകുറിച്ച് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അരവഞ്ചാല്‍ ടൗണ്‍ കേന്ദ്രികരിച്ച് ഘോഷയാത്ര. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി ഫലവൃക്ഷത്തൈകള്‍ നട്ട് ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് സമൂഹ നോമ്പുതുറ നടക്കും. അരവഞ്ചാല്‍ ഖതീബ് അബ്ദുല്ല റഷാദി റമദാന്‍ സന്ദേശം നല്‍കും. ഫാ. ബിനോയ്, ഫാ. ജോസഫ് കറുകമാലില്‍, എസ്.എല്‍.പി. നാസര്‍ തുടങ്ങിയവര്‍ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.