ചലച്ചിത്രോത്സവത്തിനൊരുങ്ങി പയ്യന്നൂർ

പയ്യന്നൂർ: ചലച്ചിത്ര അക്കാദമി പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന ദേശീയ ചലച്ചിത്രോത്സവം ഒമ്പതിന‌് ആരംഭിക്കും. ലോക സിനിമാ ആസ്വാദനത്തി​െൻറ സാധ്യതകൾ മെട്രോ നഗരങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ മറ്റിടങ്ങളിലേക്കും പകർത്തണമെന്ന സർക്കാർ നയത്തി​െൻറ ഭാഗമായാണ‌് പയ്യന്നൂരിൽ വിപുലമായ മേള സംഘടിപ്പിക്കുന്നത‌്. പയ്യന്നൂർ രാജധാനി തിയറ്റർ കോംപ്ലക്സിലെ രണ്ടു തിയറ്ററുകളിൽ 13 വരെയാണ് ചലച്ചിത്രോത്സവം. സമകാലിക ഇന്ത്യൻ സിനിമ വിഭാഗത്തിൽ പുതിയ 12 സിനിമകളുണ്ട‌്. മൊത്തം 30 സിനിമ പ്രദർശിപ്പിക്കും. രണ്ടു തിയറ്ററിലുംകൂടി 30 പ്രദർശനമെങ്കിലും ഉണ്ടാകും. മലയാള സിനിമയുടെ കരുത്തും സൗന്ദര്യവും ബോധ്യപ്പെടുത്തുന്ന ഒട്ടേറെ സിനിമകൾ മേളയിലുണ്ടാകും. സമകാലിക കന്നഡ സിനിമ വിഭാഗം, ശശി കപൂറിന‌് ആദരമർപ്പിച്ച‌് ശ്യാം െബനഗലി​െൻറ ജുനൂൻ, ഗോവൻ മേളയിലും തിരുവനന്തപുരം മേളയിലും സെൻസർ ബോർഡ‌് തടഞ്ഞ മറാത്തി ചിത്രം നൂഡ‌് എന്നിവയും ലിപ‌്സ‌്റ്റിക് അണ്ടർ മൈ ബുർക്ക തുടങ്ങിയ സിനിമകളും പ്രദർശിപ്പിക്കും. സംവിധായകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കും. ഓപൺ ഫോറങ്ങൾ, സിനിമ എക്സിബിഷൻ എന്നിവയും ഒരുക്കും. മുൻ വർഷങ്ങളിൽ ദേശീയ പുരസ്കാരം ലഭിച്ച മലയാള സിനിമ പ്രവർത്തകരെ ഫെസ്റ്റിവലി​െൻറ ഭാഗമായി ആദരിക്കും. പയ്യന്നൂരിലെ രാജധാനി തിയറ്റർ കോംപ്ലക്സിലെ രണ്ട് തിയറ്ററുകളിലുമായി 900 സീറ്റാണുള്ളത്. 1200 മുതൽ 1500 ഡെലിഗേറ്റ് പാസുകളേ വിതരണം ചെയ്യൂ. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിദ്യാർഥികൾക്ക് 100 രൂപ. പഠിക്കുന്ന സ്ഥാപനത്തി​െൻറ മേധാവിയുടെ സാക്ഷ്യപത്രവും അപേക്ഷാഫോറത്തിനൊപ്പം ഹാജരാക്കണം. ഡെലിഗേറ്റ് പാസിനുള്ള അപേക്ഷാഫോറം പയ്യന്നൂർ പൊലീസ് സ്റ്റേഷൻ റോഡിലെ പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സംഘാടക സമിതി ഓഫിസിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.