കൊട്ടിയൂരിൽ ഇന്ന്​ തിരുവോണം ആരാധന, നാളെ ഇളനീർവെപ്പ്

കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന തിങ്കളാഴ്ച നടക്കും. കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് ഭഗവാ​െൻറ സന്നിധിയിലെത്തിക്കും. വേക്കളം കരോത്തുനിന്നും സ്ഥാനികൻ മൂന്നുവീതം മുളംകുറ്റികളിൽ പാലമൃത് നിറച്ച് അവയുടെ വായ് വാട്ടിയ ഇലകൊണ്ട് മൂടിക്കെട്ടി കവൂൾ നാരുകൊണ്ട് ബന്ധിച്ച് തലയിലേറ്റി കാൽനടയായി കൊട്ടിയൂരിലെത്തിക്കുന്ന പാലമൃതാണ് ആരാധനക്ക് ഉപയോഗിക്കുക. ഉഷ പൂജക്കുശേഷമാണ് ആരാധനപൂജ നടക്കുക. തുടർന്ന് നിവേദ്യ പൂജകഴിഞ്ഞാൽ ശീവേലിക്ക് സമയമറിയിച്ച് 'വിളിക്കുന്നതോടെ' എഴുന്നള്ളത്തിന് തുടക്കമാകും. തിരുവോണ ആരാധനദിവസം മുതൽ ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കും. ആനകൾക്ക് സ്വർണവും വെള്ളിയും കൊണ്ടലങ്കരിച്ച് നെറ്റിപ്പട്ടവും മറ്റലങ്കാരങ്ങളും ഉണ്ടാവുകയും ചെയ്യും. ചൊവ്വാഴ്ച ഇളനീർവെപ്പ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.