കുളിക്കുന്നതിനിടെ യുവാവിനെ കടലിൽ കാണാതായി

കണ്ണൂർ: തോട്ടട കിഴുന്ന എഴരക്കടപ്പുറത്ത് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മതുക്കോത്ത് വലിയന്നൂർ സർവിസ് സഹകരണ ബാങ്കിന് സമീപം കുന്നാവിൽ ഹൗസിൽ രമേശ​െൻറ മകൻ അഖിൽജിത്തിനെയാണ് (22) കാണാതായത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. അഖിൽജിത്തടക്കം ഒമ്പത് സുഹൃത്തുക്കളാണ് കടപ്പുറത്ത് എത്തിയത്. ഇതിൽ നാലുപേർ കടലിലിറങ്ങി കുളിക്കുന്നതിനിടെ അഖിൽജിത്ത് ഉൾപ്പെടെ മൂന്നുപേർ തിരയിൽപെടുകയായിരുന്നു. സുഹൃത്തുക്കളുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്നവർ കടലിലിറങ്ങി രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും അഖിൽജിത്തിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് മറൈൻ എൻഫോഴ്സ്മ​െൻറ് ഉൾപ്പെടെയുള്ളവർ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും അഖിൽജിത്തിനെ കണ്ടെത്താനായില്ല. ഗീതയാണ് അഖിൽജിത്തി​െൻറ മാതാവ്. സഹോദരി: രാഖി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.