കുളിക്കവെ യുവാവിനെ കടലിൽ കാണാതായി

കണ്ണൂർ: തോട്ടട കിഴുന്ന എഴര കടപ്പുറത്ത് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മതുക്കോത്ത് വലിയന്നൂർ സർവിസ് സഹകരണ ബാങ്കിന് സമീപം കുന്നാവിൽ ഹൗസിൽ രമേശ​െൻറ മകൻ അഖിൽജിത്തിനെയാണ് (22) കാണാതായത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. അഖിൽജിത്തടക്കം ഒമ്പതു സുഹൃത്തുക്കളാണ് കടപ്പുറത്ത് എത്തിയത്. ഇതിൽ നാലുപേർ കടലിലിറങ്ങി. കുളിക്കുന്നതിനിടെ അഖിൽജിത്തും സുഹൃത്തുക്കളായ മിഥുൻ, വിഷ്ണു എന്നിവരും തിരയിൽപെടുകയായിരുന്നു. മിഥുനും വിഷ്ണുവും രക്ഷപ്പെെട്ടങ്കിലും അഖിൽജിത്തിനെ കാണാതായി. വിവരമറിഞ്ഞ് തലശ്ശേരിയിൽനിന്നെത്തിയ ഫയർഫോഴ്സും േകാസ്റ്റ് ഗാർഡും എടക്കാട് പൊലീസും മണിക്കൂേറാളം തിരച്ചിൽനടത്തിയെങ്കിലും അഖിൽജിത്തിനെ കണ്ടെത്താനായില്ല. പാറയിടുക്കുകൾ നിറഞ്ഞ കടൽപ്രദേശമാണിത്. വലിയ തിരകൾ ഉയരുന്നതിനാലും തീരത്തോട് ചേർന്ന് കോസ്റ്റൽ പൊലീസി​െൻറ ബോട്ട് അടുപ്പിക്കാൻ കഴിയാത്തതിനാലും രാത്രി വൈകി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും. സംഭവമറിഞ്ഞ് വലിയ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ഗീതയാണ് അഖിൽജിത്തി​െൻറ മാതാവ്. സഹോദരി: രാഖി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.