തീന്മേശയിലെ ഇഷ്​ടക്കാരനായി പൊമ്പാനോ

തലശ്ശേരി: കണ്ടാൽ ആവോലിയോട് സാമ്യം. മുളകിട്ട് കറിവെച്ചാലും വറുത്താലും രുചിയിലും കേമം. ഇത് പൊമ്പാനോ മത്സ്യം. തലശ്ശേരി എരഞ്ഞോളി മത്സ്യഫാമില്‍ കൃഷിചെയ്യുന്ന പൊമ്പാനോ മത്സ്യത്തിന് പ്രിയമേറുകയാണ്. ആവോലിപോലെ രുചികരമായ പൊമ്പാനോ മത്സ്യം വാങ്ങാനായി നിരവധിപേരാണ് ഫാമില്‍ എത്തുന്നത്. പൊമ്പാനോയെ നാട്ടുഭാഷയില്‍ വളോടി എന്നും പറയും. എരഞ്ഞോളി ഫാമിൽ കഴിഞ്ഞ ജനുവരി ആദ്യവാരത്തോടുകൂടിയാണ് പൊമ്പാനോ കൃഷിക്ക് വിത്തിടുന്നത്. തൃശൂർ ജില്ലയിലെ മണ്ഡപം സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് കൊണ്ടുവന്ന വിത്ത് രണ്ടു സെ.മീ വളര്‍ച്ചയെത്തിയപ്പോഴാണ് പോണ്ടില്‍ നിക്ഷേപിച്ചത്്്്. ആറു മാസം മുതല്‍ എട്ടു മാസംവരെ എത്തുമ്പോഴാണ് മത്സ്യം പൂര്‍ണവളര്‍ച്ച എത്തുന്നത്. കൃത്രിമ തീറ്റയാണ് ഈ ഇനം മത്സ്യങ്ങള്‍ക്ക്്് വേണ്ടത്്്. കിലോവിന് 300 രൂപയാണ് വില. ആവശ്യക്കാരുടെ എണ്ണമനുസരിച്ചാണ് ഫാമില്‍ വിളവെടുപ്പ്്് നടക്കുക. പൊമ്പാനോയുടെ ഒരു വിത്തിന് അഞ്ചു രൂപയാണ്. തൃശൂര്‍ പൊയ്യഫാമില്‍ പൊമ്പാനോ കൃഷി ഇടക്കാലത്ത് ചെയ്തിരുന്നുവെങ്കിലും വേണ്ടത്ര വിളവെടുപ്പ് കിട്ടിയിരുന്നില്ല. എന്നാല്‍, പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത മത്സ്യകൃഷിക്ക്്് വിചാരിച്ചതിെനക്കാള്‍ ലാഭം കിട്ടിയതി​െൻറ ആഹ്ലാദത്തിലാണ് എരഞ്ഞോളി മത്സ്യഫാമിലെ ജീവനക്കാര്‍. നല്ലരീതിയിലുള്ള കൃഷിയാണ് പൊമ്പാനോ എന്നും മത്സ്യകൃഷി ചെയ്യുന്നവര്‍ക്ക് ഇത് പരീക്ഷിച്ച് നോക്കാവുന്നതാണെന്നും ഫിഷറീസ് ഡിപ്പാര്‍ട്മ​െൻറ് അസി. ഡയറക്ടര്‍ അജിത സാക്ഷ്യപ്പെടുത്തുന്നു. എരഞ്ഞോളി ഫാമില്‍ പൊമ്പാനോ കൂടാതെ പൂമീന്‍, ഞണ്ട്, കരിമീന്‍, കാരച്ചെമ്മീന്‍ എന്നീ ഇനങ്ങളും ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ പൊമ്പാനോയുടെ വിത്ത് വിതരണവും ഫാമില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.