മംഗളൂരു: കൊങ്കൺ െറയിൽേവ കോർപറേഷൻ മംഗളൂരു-ഗോവ വാഗൺ സർവിസ് തുടങ്ങുമെന്ന് ബിസിനസ് െഡവലപ്മെൻറ് ചീഫ് മാേനജർ ജോസഫ് ജോർജ് പറഞ്ഞു. കനറാ ചേംബർ ഓഫ് േകാമേഴ്സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗളൂരുവിൽ തൊക്കോട്ട് നിന്നോ സൂറത്കൽനിന്നോ പുറപ്പെട്ട് ഗോവ വെമ സ്റ്റേഷനിൽ എത്തുന്നരീതിയിലാവും കാർഗോ സർവിസ്. ആഴ്ചക്കകം ആരംഭിക്കും. ഇരുദിശയിലുമായി 120 ടൺ കാർഗോ വാഹകശേഷിയുണ്ടാകും. കൊങ്കൺ കോർപറേഷൻ വിജയിപ്പിച്ച റോ റോ സർവിസിെനക്കാൾ (വാഗണിൽ ലോറിയിൽ ചരക്കുനീക്കം) ചെലവ് കുറവിലാകും പുതിയ സർവിസ്. കുറഞ്ഞഭാരമുള്ള ചരക്കും അയക്കാനും സ്വീകരിക്കാനും കഴിയുമെന്നതിനാൽ വ്യാപാരികൾക്ക് പുതിയ സർവിസ് ഏറെ പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.