ഇരിട്ടി: നിരോധിത മയക്കുമരുന്ന് ഗുളികകളുമായി തലശ്ശേരി സ്വദേശികളായ രണ്ടുപേരെ ഇരിട്ടി എക്സൈസ് സംഘം പിടികൂടി. ഇൻസ്പെക്ടർ സിനു കൊയില്യാത്തിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തലശ്ശേരി സ്വദേശികളായ കമറുദ്ദീൻ, റഷീദ് എന്നിവർ പിടിയിലായത്. തലശ്ശേരി മേഖലയിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വർഷങ്ങളായി ലഹരി ഗുളികകൾ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. അന്തർസംസ്ഥാനപാതയിൽ ഇരിട്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇരിട്ടിയിൽ െവച്ചാണ് ഇവരെ പിടികൂടിയത്. കർണാടകയിലെ ഗോണിക്കുപ്പയിൽനിന്ന് പുറപ്പെട്ട ഇവർ പരിശോധന ഉണ്ടെന്നറിഞ്ഞ് പല വാഹനങ്ങളിൽ മാറിമാറി യാത്രചെയ്ത് ഉളിക്കൽവഴി ഇരിട്ടിയിൽ എത്തി മട്ടന്നൂരിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് എക്സൈസിെൻറ വലയിലായത്. പരിശോധനക്ക് പ്രിവൻറിവ് ഓഫിസർമാരായ ടി.കെ. വിനോദൻ, ഒ. അബ്ദുൽ നിസാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വി.കെ. അനിൽകുമാർ, പി.കെ. സജേഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.