കണ്ണൂർ: ജില്ല ആശുപത്രിക്ക് പുതുമോടിയേകി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിെൻറ പുതിയകെട്ടിടം ഞായറാഴ്ച ഉച്ച 11.30ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പുതുക്കിപ്പണിതത്. 76 കോടി രൂപ ചെലവഴിച്ച് ജില്ല ആശുപത്രിയിൽ നടപ്പാക്കുന്ന മാസ്റ്റർപ്ലാനിെൻറ അനുബന്ധമാണ് ഈ പ്രവൃത്തിയും. പുതിയ കെട്ടിടത്തിെൻറ താഴത്തെനിലയിൽ ഗൈനക്കോളജിയുടെയും ശിശുരോഗവിഭാഗത്തിെൻറയും ഒ.പി പ്രവർത്തിക്കും. കാത്തിരിപ്പ് കേന്ദ്രത്തിൽ ഗർഭിണികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത കട്ടിൽ, വിശ്രമിക്കാനും വിനോദത്തിനുമായി ടെലിവിഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിവയുണ്ടാകും. ഫർണിച്ചർ ഉൾപ്പെടെ കെട്ടിടത്തിനായി ജില്ല പഞ്ചായത്ത് രണ്ടര കോടി രൂപ ചെലവഴിച്ചതായി ആശുപത്രിയിൽ അവസാനവട്ട മിനുക്കുപണികൾ വിലയിരുത്താനെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അറിയിച്ചു. ഒന്നാംനിലയിൽ പ്രസവാനന്തര ശുശ്രൂഷകൾക്കായി 50 കിടക്കകൾ ഉണ്ടാകും. രണ്ടാംനില കുട്ടികളുടെ വാർഡായി താൽക്കാലികമായി പ്രവർത്തിക്കും. ആശുപത്രിയിൽ നിലവിലുള്ള കുട്ടികളുടെ വാർഡ് മാസ്റ്റർപ്ലാനിെൻറ ഭാഗമായി നവീകരിക്കുന്നതോടെ ഈ വാർഡ് അങ്ങോട്ടേക്ക് മാറ്റും. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിൽ അഞ്ചു ഗൈനക്കോളജിസ്റ്റുകളും രണ്ടു ശിശുരോഗ വിദഗ്ധന്മാരുമാണ് നിലവിലുള്ളത്. പുതിയകെട്ടിടത്തിൽ മുലയൂട്ടൽ മുറി, നവജാത ശിശുക്കളുടെ കേൾവിപരിശോധന, തൈറോയ്ഡ് ഗ്രന്ഥിയുടെ പരിശോധന എന്നിവക്ക് സൗകര്യമുണ്ടാകും. സ്ത്രീകളുടെ ഗർഭാശയമുഖ അർബുദം പരിശോധിക്കാനുള്ള സംവിധാനം, സ്തനാർബുദ പരിശോധനക്കുള്ള മാമോഗ്രാം എന്നീ സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയതായി ജില്ല ആശുപത്രി സൂപ്രണ്ടായി ചുമതലയേറ്റ ഡോ. വി.കെ. രാജീവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.