ഇരിക്കൂർ: ഒന്നാംതരത്തിൽ കൂടുതൽ കുട്ടികളെ ചേർത്ത മികവുമായി പെരുവളത്തുപറമ്പ് റഹ്മാനിയ എ.എൽ.പി സ്കൂൾ. ഇൗ വർഷം ഒന്നാം ക്ലാസിൽ 131 കുട്ടികൾ പ്രവേശനം നേടിയാണ് ഉപ ജില്ലയിൽതന്നെ ഒന്നാം സ്ഥാനത്തെത്തിയത്. പുതിയ പ്രവേശനത്തിന് ആറാം പ്രവൃത്തി ദിവസംവരെ സമയമുള്ളപ്പോൾ പ്രവേശനം 150 കടക്കാൻ സാധ്യതയുണ്ടെന്നാണ് സീനിയർ അധ്യാപിക എൻ.കെ. സുലൈഖ പറഞ്ഞത്. അധ്യയനത്തിൽ മാത്രമല്ല, മറ്റ് അക്കാദമിക കാര്യങ്ങളിലും കായിക, കലാമേഖലകളിലും ഐ.ടി മേഖലകളിലും പരിശീലിപ്പിക്കുന്നതിന് ഇവിടെ സൗകര്യമുണ്ട്. ---------വിശാലമായ ഗ്രൗണ്ടും മറ്റ് സൗകര്യങ്ങളും മാനേജ്മെൻറും ഗൾഫ് പ്രവാസി സംഘടനകളും ഏറെ സഹായിക്കുന്നു---------. ഇരിക്കൂർ റഹ്മാനിയ ദർസ് മാനേജിങ് കമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഇവിടെ 100 ശതമാനമായിരുന്നു വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.