ഇരിട്ടി: തുണ്ടിയിൽ പാലം അേപ്രാച്ച് റോഡിെൻറ തടസ്സങ്ങൾ പരിഹരിച്ച് അടിയന്തരമായും ഗതാഗത യോഗ്യമാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. അടിക്കടിയുള്ള വൈദ്യുതിതടസ്സം ഒഴിവാക്കാൻ ജനങ്ങളും വൈദ്യുതിവകുപ്പ് അധികൃതരും ഒരുമിച്ച് പ്രവർത്തിക്കുന്നതിെൻറ ഭാഗമായി സെക്ഷൻ തലത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിക്കാനും യോഗത്തിൽ തീരുമാനമായി. ഉൾപ്രദേശങ്ങളിൽ വൈദ്യുതിതടസ്സമുണ്ടായാൽ പരിഹാരനടപടി വൈകുന്നതായി യോഗത്തിൽ ജനപ്രതിനിധികൾ പരാതിപ്പെട്ടു. കെ.എസ്.ടി.പി റോഡ് വികസനത്തിെൻറ ഭാഗമായി 10 ദിവസത്തിനകം തീർക്കാൻ ലക്ഷ്യമിട്ടുള്ള ഇരിട്ടി നഗരത്തിലെ സർവേ പ്രവൃത്തി നീളുന്നതായി പരാതി ഉയർന്നു. വളരെ ശ്രമകരമായ ജോലിയാണിതെന്നും നേരത്തെ നഗരത്തിൽ സ്ഥാപിച്ച സർവേക്കല്ലുകൾ കണ്ടെത്തുന്നതിന് ഏറെ സമയമെടുക്കേണ്ടിവരുന്നുണ്ടെന്നും സർവേ ഒരാഴ്ചക്കകം പൂർത്തീകരിക്കാൻ നടപടിയുണ്ടാകുമെന്നും തഹസിൽദാർ കെ.കെ. ദിവാകരൻ പറഞ്ഞു. തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിെൻറ ഭാഗമായി ടൗൺ വികസനം നടക്കണമെങ്കിൽ ൈകയേറ്റങ്ങൾ പൊളിച്ചുനീക്കണമെന്നും ഇതിനുവേണ്ടിയാണ് തലൂക്ക്സഭയുടെ നിർദേശത്തെ തുടർന്ന് കെ.എസ്.ടി.പി - റവന്യൂ സംയുക്ത സർവേ നടത്താൻ തീരുമാനിച്ചത്. ചെറിയ തുകയുടെ സ്റ്റാമ്പ് പേപ്പർ ക്ഷാമം അടുത്തദിവസം പരിഹരിക്കുമെന്നും ഇവ ജില്ലകേന്ദ്രത്തിലെത്തിയതായും ബന്ധപ്പെട്ട ഉദ്യേഗസ്ഥർ അറിയിച്ചു. െഡങ്കിപ്പനിമൂലം ഇരിട്ടി താലൂക്ക് ആശുപത്രി പരിധിയിൽ 75 പേർ ചികിത്സതേടിയതായും 20 പേർ ഇപ്പോഴും കിടത്തിച്ചികിത്സ വിഭാഗത്തിൽ ഉണ്ടെന്നും രോഗം നിയന്ത്രണവിധേയമാണെന്നും താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ പി.പി. രവീന്ദ്രൻ അറിയിച്ചു. പ്രകൃതിക്ഷോഭംമൂലമുണ്ടാക്കുന്ന നാശത്തിെൻറ കണക്കെടുപ്പ് പഞ്ചായത്ത് ഓവർസിയർമാർ എടുക്കണമെന്ന നടപടികളിൽ കാലതാമസം വരുത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ബാബുരാജ് (മുഴക്കുന്ന്), ഷിജി നടുപറമ്പിൽ(ആറളം), ഷീജ സെബാസ്റ്റ്യൻ (അയ്യങ്കുന്ന്), ഇന്ദിര ശ്രീധരൻ (കൊട്ടിയൂർ), ജിജി ജോയ് (പേരാവൂർ), മൈഥിലി രമണൻ (കേളകം) എം.പിയുടെ പ്രതിനിധി കെ. ശ്രീധരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.