പ്രവേശനോത്സവം ഗ്രാമോത്സവമായി: ഉത്സവാന്തരീക്ഷത്തിൽ പുതിയ അധ്യയന വർഷത്തിനു തുടക്കം

ഇരിക്കൂർ: പഞ്ചായത്ത്തല പ്രവേശനോത്സവം കമാലിയ മദ്റസ എ.യു.പി സ്കൂളിൽ പ്രസിഡൻറ് കെ.ടി. നസീർ ഉദ്ഘാടനം ചെയ്തു. മാനേജർ കെ. കുഞ്ഞി പോക്കർ അധ്യക്ഷത വഹിച്ചു. പഠനോപകരണ കിറ്റ് വിതരണം പി.ടി.എ പ്രസിഡൻറ് എൻ.വി. അശ്റഫ് പാഠപുസ്തക വിതരണവും എജുക്കേഷൻ കമ്മിറ്റി പ്രസിഡൻറ് പി.കെ. ശംസുദ്ദീനും യൂനിഫോം വിതരണവും നിർവഹിച്ചു. 'നന്മപൂക്കുന്ന നാളേക്ക്' പുസ്തക വിതരണം പഞ്ചായത്ത് അംഗം കെ.ആർ. അശ്റഫ് നിർവഹിച്ചു. കെ. നിസ്താർ, സി.വി.കെ. അലീമ, പി.സി. ഹംസ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി. അനിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി.മുരളി നന്ദിയും പറഞ്ഞു. കുയിലൂർ എ.എൽ.പി സ്കൂളിൽ പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. വി.വി. രാജീവ് അധ്യക്ഷത വഹിച്ചു. പഠനോപകരണ കിറ്റ് വിതരണം വാർഡ് മെംബർ എം. കുഞ്ഞിരാമൻ നിർവഹിച്ചു. ലിജ പുതിയപുരയിൽ, ഇ.ഡി. ഷാജി, ടി.വി. സജീവൻ, സുമജ ബാബു, പി.പി. രാഘവൻ മാസ്റ്റർ, കെ. സജീവൻ, കെ. ശോഭന, കെ. ലതിക ടീച്ചർ, പി. അജിത ടീച്ചർ, ടി.ഒ. ഗ്രീഷ്മ ടീച്ചർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ടി.വി. സുജിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.വി. അശ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു. പെരുവളത്ത്പറമ്പ് റഹ്മാനിയ ഓർഫനേജ് എ.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ ചെയർപേഴ്സൻ സി.വി.എൻ. യാസറ ഉദ്ഘാടനം ചെയ്തു. കെ.എം. ഹംസ അധ്യക്ഷത വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി കെ.പി. അസീസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പഠന കിറ്റ് വിതരണം മാനേജർ കെ.ടി. സിയാദ് ഹാജിയും യൂനിഫോം വിതരണം മഹല്ല് ജമാഅത്ത് പ്രസിഡൻറ് കെ. അബ്ദുസലാം ഹാജിയും പുസ്തക വിതരണം കെ. അഹമ്മദ് കുട്ടിയും നിർവഹിച്ചു. കെ.ജുവൈരിയത്ത്, കെ.വി. അബ്ദുൽ ഖാദർ ഹാജി, സി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി. ആയിഷ സ്വാഗതവും പി. ഹാരിസ് മാസ്റ്റർ നന്ദിയും പറഞ്ഞു. ഇരിക്കൂർ റഹ്മാനിയ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം മഹല്ല് ജമാഅത്ത് പ്രസിഡൻറ് കെ. അബ്ദുസലാം ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.എം. ഹംസ അധ്യക്ഷത വഹിച്ചു. മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി കെ.പി. അസീസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ. അബ്ദുസലാം, കെ.ടി. സിയാദ് ഹാജി, എം. രവി മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. പ്രമീള സ്വാഗതവും കെ. വനജ ടീച്ചർ നന്ദിയും പറഞ്ഞു. ഇരിക്കൂർ ഗവ. എച്ച്.എസ്.എസിൽ പി.ടി.എ പ്രസിഡൻറ് കെ.ടി.കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇ.കെ. ഗോവിന്ദൻ, സി. മനോഹരൻ, കെ.എ. മുജീബുല്ല അൻസാരി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.വി. മുരളീധരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രദീപൻ നരോത്ത് നന്ദിയും പറഞ്ഞു. കുളിഞ്ഞ ദേവീവിലാസം എ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. നസീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. പഠനകിറ്റ് വിതരണം പഞ്ചായത്ത് ചെയർപേഴ്‌സൻ ടി.പി. ഫാത്തിമ വിതരണം ചെയ്തു. പഞ്ചായത്ത് മെംബർ അംബിക, ശിവപ്രസാദ്, തസ്ലിമ, ഷക്കീല, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബീന സ്വാഗതവും വിദ്യ എൻ. നമ്പ്യാർ നന്ദിയും പറഞ്ഞു. ചേടിച്ചേരി ദേശമിത്രം യു.പി സ്കൂളിൽ പഞ്ചായത്ത് മെംബർ പി.വി. പ്രേമലത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.കെ. ഷൈജു അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം മലപ്പട്ടം പഞ്ചായത്ത് മെംബർ വി.പി. ബാലകൃഷ്ണനും യൂനിഫോം വിതരണം മാനേജർ പ്രതിനിധി അഡ്വ. പ്രമോദ് കാളിയത്തും നിർവഹിച്ചു. വി.പി. വത്സരാജൻ മാസ്റ്റർ, പി. സാവിത്രി ടീച്ചർ, കെ.പി. നസ്ബുല്ല തങ്ങൾ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി. വസന്തകുമാരി സ്വാഗതവും കെ. ജനാർദനൻ നന്ദിയും പറഞ്ഞു. പെരുമണ്ണ് നാരായണവിലാസം എ.എൽ.പി സ്കൂളിൽ വാർഡ് അംഗം സി. പ്രസന്ന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.കെ. നിയാസ് അധ്യക്ഷത വഹിച്ചു. അക്ഷരദീപം തെളിക്കൽ രാമചന്ദ്രൻ മാസ്റ്ററും പഠനോപകരണ വിതരണം പഞ്ചായത്ത് മെംബർ കെ.വി. നൈലുഫറും നിർവഹിച്ചു. എൻ.വി. ഹുസൈൻ ഹാജി, എം. മുരളീധരൻ, കെ.എം. ഗോപകുമാർ, കെ. മുഹമ്മദ്കുഞ്ഞി, കെ.വി. സന്തോഷ് കുമാർ, ടി.എം. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ആർ. ഷിംന എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറിയുടെ ഉദ്ഘാടനം --------------------ആർ. ജൻ നിർവഹിച്ചു. പ്രഥമാധ്യാപിക കെ. അനിത സ്വാഗതവും കെ.കെ. ജയന്തി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.