കേളകം: പട്ടികവർഗ വികസന വകുപ്പ് വാർഷിക വികസന പദ്ധതിയിൽപെടുത്തി ഒരു കോടി രൂപ ചെലവിൽ കേളകം ഗ്രാമപഞ്ചായത്തിലെ വളയംചാൽ കോളനിയിൽ നടപ്പിലാക്കിയ വികസന പദ്ധതികളുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ അധ്യക്ഷത വഹിച്ചു. തയ്യൽ മെഷീൻ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന നിർവഹിച്ചു. േപ്രാജക്ട് ഓഫിസർ ജാക്വിലിൻ റഷനി ഫെർണാണ്ടസ്, ഹൗസിങ് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ എ. ശശീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം സണ്ണി മേച്ചേരി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജൻ അടുക്കോലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജാൻസി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ തങ്കമ്മ സ്കറിയ, പഞ്ചായത്ത് അംഗങ്ങളായ മനോഹരൻ മരാടി, തോമസ് കണിയാഞ്ഞാലിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.