പാനൂർ: അന്യസംസ്ഥാന തൊഴിലാളി താമസകേന്ദ്രം അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് ഉത്തരവ്. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ പാറാട് ടൗണിനടുത്തുള്ള വി.കെ. അബ്ദുല്ല ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതർ പൂട്ടാൻ നോട്ടീസ് നൽകിയത്. പരിശോധനയിൽ വാസ യോഗ്യമല്ലെന്നും ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കണ്ടതിനെ തുടർന്നാണ് വിവിധ വകുപ്പുകൾ പ്രകാരം നടപടി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. പ്രേമൻ, സലാം, വിജയരാഘവൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.