മാഹി: അഴിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഭരണം ഇടതുമുന്നണി നിലനിര്‍ത്തി. മുന്നണി സ്ഥാനാര്‍ഥികളായ പി. ശ്രീധരന്‍, പി. സുഗതന്‍, എ.കെ. മീര, എ. സുഗന്ധി (സി.പി.എം), കുഞ്ഞിപ്പറമ്പത്ത് പ്രമോദ്, എം.എന്‍. ജിഷ (ജനതാദള്‍ എസ്), ചെറുവോത്ത്കണ്ടി നടേമ്മല്‍ രാധ (സി.പി.ഐ) എന്നിവരാണ് വിജയിച്ചത്. സഹകരണമുന്നണി സ്ഥാനാര്‍ഥികളെയാണ് പരാജയപ്പെടുത്തിയത്. അഴിയൂര്‍ ഈസ്റ്റ് സ്കൂളില്‍ നടന്ന തെരെഞ്ഞടുപ്പില്‍ വോട്ടുചെയ്യാനെത്തിയവരെ പലയിടങ്ങളില്‍ തടഞ്ഞതായി പരാതിയുണ്ട്. പലരുടെയും തിരിച്ചറിയൽ കാര്‍ഡുകള്‍ നശിപ്പിച്ചു. സഹകരണ ജനാധിപത്യ പ്രവര്‍ത്തകനായ കരുവയലിലെ കോവുക്കല്‍ വിനീഷിന് (40) വീടിനടുത്തുവെച്ച് മർദനമേറ്റു. കാല്‍മുട്ട് തകര്‍ന്ന ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.