പരീക്ഷ പരിശീലനത്തിന്​ സ്​കോളർഷിപ്​

കണ്ണൂര്‍: ഉന്നത ഉദ്യോഗങ്ങളിലേക്ക് പരീക്ഷാപരിശീലനം നേടുന്നവർക്ക് കണ്ണൂര്‍ അക്കാദമി ഫോര്‍ കോംപറ്റീറ്റീവ് എക്‌സാമിനേഷന്‍സ് ഒരു വര്‍ഷത്തെ സ്‌കോളര്‍ഷിപ് നല്‍കുമെന്ന് ചെയര്‍മാന്‍ പി. കമാല്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന 35 വിദ്യാർഥികള്‍ക്ക് ഐ.എ.എസ്-ഐ.പി.എസ്-ഐ.എഫ്.എസ് തുടങ്ങിയ പരീക്ഷ പരിശീലനത്തിനാണ് സ്കോളർഷിപ്. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി 21. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ 15ന് നടത്തുന്ന പ്രാഥമിക യോഗ്യതാ പരീക്ഷയിലും തുടര്‍ന്നുള്ള അഭിമുഖത്തിലും മികവ് തെളിയിക്കുന്നവരെയാണ് പരിഗണിക്കുക. കണ്ണൂര്‍ ജില്ലയില്‍ സര്‍സയ്യിദ് കോളജ്, കൈരളി കോളജ്, കാസര്‍കോട് ജില്ലയില്‍ മൊഗ്രാല്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂൾ, വയനാട് മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് അക്കാദമി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന വിദ്യാർഥികള്‍ക്ക് കണ്ണൂരിലെ കെ.എ.സി.ഇ സിവില്‍ സര്‍വിസ് അക്കാദമിയില്‍ ഒരു വര്‍ഷത്തെ സൗജന്യ സിവില്‍ സർവിസ് പഠനം ലഭ്യമാക്കും. കോഴ്‌സ് കാലാവധി അവസാനിക്കുന്നതുവരെ മാസത്തില്‍ 1500 രൂപ വരെ സ്റ്റൈപൻറ് ലഭിക്കും. സ്‌കോളര്‍ഷിപ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവാസന തീയതി ജൂലൈ ഒമ്പത്. മുഴുവന്‍ വിവരങ്ങളും അപേക്ഷാഫോറവും www.kace.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോൺ: 9961960500. വാര്‍ത്തസമ്മേളനത്തില്‍ കെ.പി. ആശിഫ്, ഡോ. താജുദ്ദീന്‍, ഡോ. സെമീല്‍ അബ്ദീന്‍, വി.എന്‍. അലി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.