മാഹി: സ്കൂൾ വിദ്യാർഥികളുടെ ബസ് യാത്രനിരക്ക് രണ്ടു രൂപയാക്കി വർധിപ്പിക്കാൻ മാഹി ട്രാൻസ്പോർട്ട് കോഒാപറേറ്റിവ് സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഈ അധ്യയനവർഷം ആരംഭിക്കുന്ന 12 മുതൽ പുതുക്കിയ നിരക്കായിരിക്കും ഈടാക്കുക. ഡീസൽ, സ്പെയർ പാർട്സ്, ഇൻഷുറൻസ്, നികുതി എന്നിവയുടെ വൻ വർധനക്കു പുറമേ ജീവനക്കാരുടെ ശമ്പളവും വർധിപ്പിക്കണമെന്ന ആവശ്യംകൂടി ശക്തമായതോടെ ബസിെൻറ മുന്നോട്ടുള്ള പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഡയറക്ടർ ബോഡ് വിലയിരുത്തി. ബസിെൻറ സുഗമമായ പ്രവർത്തനത്തിന് ചാർജ് വർധനയുമായി സഹകരിക്കണമെന്ന് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.