പ്രവാസി സാഹിത്യസംഗമത്തിന്​ തുടക്കമായി

പനജി: അഞ്ചാം പ്രവാസി സാഹിത്യസംഗമത്തിന് ഗോവയിൽ തിരിതെളിഞ്ഞു. ഗോവയിലെ മഡ്ഗാവ് രവീന്ദ്ര ഭവനിൽ നടക്കുന്ന രണ്ടു ദിവസത്തെ സംഗമം മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ഗോപകുമാർ വിശിഷ്ടാതിഥിയായിരുന്നു. ഫാഗ്മ പ്രസിഡൻറ് വാസുനായർ അധ്യക്ഷത വഹിച്ചു. സംഗമം കൺവീനർ കണക്കൂർ സുരേഷ്കുമാർ പരിപാടികൾ വിശദീകരിച്ചു. തുടർന്ന് സംഗീത ശ്രീനിവാസൻ നയിച്ച വനിതകളുടെ സെമിനാറും തെരുവുനാടകവും നടന്നു. രണ്ടാം ദിവസമായ ഞായറാഴ്ച എഴുത്തുകാരി സാറാ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.