ആലുവ ജനസേവ ശിശുഭവനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു തിരുവനന്തപുരം: നിയമവിരുദ്ധമായി കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ ആലുവ ജനസേവ ശിശുഭവനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകറിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.പി.സി 370, ജുവനൈൽ ജസ്റ്റിസ് ആക്ട് (2015) 74, 76 എന്നിവപ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തത്. തുടരന്വേഷണം ക്രൈംബ്രാഞ്ച് ഓർഗനൈസ്ഡ് ക്രൈം വിങ് എറണാകുളം എസ്.പി പി.എൻ. ഉണ്ണിരാജക്ക് ൈകമാറി. ഡൽഹി, ഒഡിഷ, പശ്ചിമബംഗാൾ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ജനസേവ ശിശുഭവനിലെത്തിച്ച അഞ്ചു കുട്ടികളെ കാണാനില്ലെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മേയ് അഞ്ചിന് ഇവരിൽ നാലു കുട്ടികളെ തൃശൂരിലെ ഭിക്ഷാടകസംഘത്തിൽനിന്ന് ശിശുക്ഷേമ സമിതി കണ്ടെത്തി. തുടർന്ന് ശിശുക്ഷേമ സമിതി എറണാകുളം ജില്ലാ ചെയർപേഴ്സൺ സാമൂഹികനീതി വകുപ്പിന് റിപ്പോർട്ട് നൽകി. സംഭവത്തില്‍ സർക്കാർ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് മേയ് 20ന് ജനസേവ ശിശുഭവൻ സാമൂഹികനീതി വകുപ്പ് ഏറ്റെടുത്തിരുന്നു. കുട്ടികളുടെ ചിത്രങ്ങൾ പതിപ്പിച്ച് പോസ്റ്ററും നോട്ടീസും അച്ചടിച്ചു, കുട്ടികളെ ഉപയോഗിച്ച് അനധികൃതമായി പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്. സ്ഥാപനത്തിൽ ഇപ്പോഴുള്ള കുട്ടികൾ യഥാർഥ ലിസ്റ്റ് പ്രകാരമുള്ള കുട്ടികളാണോയെന്നും കൂടുതൽ കുട്ടികളെ സ്ഥാപനത്തിൽനിന്നും കാണാതായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ബിജു പ്രഭാകർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.