തലശ്ശേരി: ധർമടം മഹല്ല് മുസ്ലിം ജമാഅത്തിെൻറയും എസ്.വൈ.എസ് സാന്ത്വനത്തിെൻറയും ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് കിറ്റ് വിതരണവും വീൽചെയർ വിതരണവും നടത്തി. ധർമടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊലപ്പാടി രമേശൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുേമാദിച്ചു. മഹല്ല് പ്രസിഡൻറ് പ്രഫ. യു.സി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ കാക്കാറമ്പത്ത് ഹമീദ്, മഹല്ല് ഖതീബ് പി.കെ. അലിക്കുഞ്ഞി ദാരിമി, ശശിധരൻ, കുന്നുമ്മൽ ചന്ദ്രൻ, എം.കെ. മജീദ്, ഗോപീകൃഷ്ണൻ മാസ്റ്റർ, റഫീഖ് സഖാഫി, സി.കെ.പി. അബ്ദുറഹ്മാൻ കേയി, നടുവിലോതി അഹമ്മദ്, ലുക്മാൻ ഫാളിലി, മഹല്ല് ഖാദി കെ.പി. അബ്ദുറഹിമാൻ ഫൈസി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കാട്ടുമഠത്തിൽ മുഹമ്മദലി ഹാജി സ്വാഗതവും കൺവീനർ നടുവിലോതി ഖമറുദ്ദീൻ നന്ദിയും പറഞ്ഞു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.