തളിപ്പറമ്പ്: തളിപ്പറമ്പ് മസ്ജിദുൽ ഇഹ്സാൻ പരിസരത്തെ സ്ഥാപനങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് പ്രാദേശിക ജമാഅത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മസ്ജിദുൽ ഇഹ്സാൻ ഖത്തീബ് സാദിഖ് ഉളിയിൽ സന്ദേശം നൽകി. മക്തബ് പത്രാധിപർ കെ. സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി. ആദംകുട്ടി അധ്യക്ഷത വഹിച്ചു. സെൻറ് മേരീസ് ചർച്ച് വികാരി ഫാ. അബ്രഹാം പൊണോട്ട്, സുദാസ് കണ്ണോത്ത്, ഗീത എളമ്പിലാൻ, പി. ഗംഗാധരൻ, പ്രദീപ് കുമാർ, കരിമ്പം രാജീവൻ, ലക്ഷ്മണൻ, അഡ്വ. മനു റോയി, ഡെ. തഹസിൽദാർ കെ.വി. അബ്ദുൽ റഷീദ്, എം. ജലാൽഖാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.