പ്രവേശനോത്സവം

പയ്യന്നൂർ: വെള്ളൂർ ഗവ. എൽ.പി സ്കൂളിൽ കൃഷിശാസ്ത്രജ്ഞ പ്രഫ. ടി. വനജ ഉദ്ഘാടനം ചെയ്തു. ഇ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സി. രാജീവൻ, പി.വി. മനോജ് കുമാർ, രൂപ സദാശിവൻ, കെ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. വർണാഭമായ ഘോഷയാത്ര നടന്നു. വെള്ളൂർ ജനകീയ സംഭാവന ചെയ്ത ഗ്രോ ബാഗ് പച്ചക്കറിത്തോട്ടം പ്രഫ. ടി. വനജ വിദ്യാലയത്തിനു സമർപ്പിച്ചു. നവാഗതർക്കുള്ള പഠനോപകരണ കിറ്റ് നാടൻപാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറ വിതരണം ചെയ്തു. ആലക്കാട് നാരായണൻ നായർ സ്മാരക യു.പി സ്കൂൾ ഗ്രാമപഞ്ചായത്തംഗം സി.വി. ശോഭന ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി. ഗീത അധ്യക്ഷത വഹിച്ചു. കെ.പി. കണ്ണൻ, കെ. ജ്യോതി, സി. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. പാഠപുസ്തക വിതരണവും സദ്യയും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.