റബർ നിയമം: കത്തോലിക്ക കോൺഗ്രസ് സമരത്തിന്

പയ്യന്നൂർ: റബർ നിയമം റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കത്തോലിക്ക കോൺഗ്രസ് അപലപിച്ചു. വിലയിടിവുമൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് മറ്റൊരു പ്രഹരം കൂടിയാവും ഇത്. കർഷകരുടെ കണ്ണീരു കാണാത്ത സർക്കാർ വ്യവസായികളുടെ താൽപര്യ സംരക്ഷകരായി മാറിയതായി കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രക്ഷോഭം തുടങ്ങുന്നതിനെക്കുറിച്ച് ഈ മാസം എറണാകുളത്ത് ചേരുന്ന ദേശീയ വർക്കിങ് കമ്മിറ്റി ആലോചിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ടോണി ജോസഫ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.