തലശ്ശേരി: േരാഗ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതിനും പകർച്ചപ്പനി തടയുന്നതിനും തലശ്ശേരി നഗരസഭ നടപ്പാക്കുന്ന പ്രതിദിന പ്രതിരോധം പദ്ധതിയുെട ഭാഗമായുള്ള മഴക്കാലപൂർവ ശുചീകരണയജ്ഞത്തിന് ശനിയാഴ്ച തുടക്കമായി. ശുചീകരണത്തിെൻറ മുനിസിപ്പൽതല ഉദ്ഘാടനം പുതിയ ബസ്സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റ് പരിസരത്ത് നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രാഘവൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ എം.പി. അരവിന്ദാക്ഷൻ, കെ. വിനയരാജ്, കെ.ഇ. ഗംഗാധരൻ, എം.പി. നീമ, എ.വി. ശൈലജ, വ്യാപാരി വ്യവസായി ഏകോപനസമിതി തലശ്ശേരി യൂനിറ്റ് പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ്, വ്യാപാരി വ്യവസായി സമിതി യൂനിറ്റ് പ്രസിഡൻറ് കിഴക്കയിൽ പ്രകാശൻ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ സെക്രട്ടറി ചന്ദ്രഭാനു നന്ദി പറഞ്ഞു. ഇ.കെ. ഗോപിനാഥ്, കെ. അച്യുതൻ, സാക്കിർ കാത്താണ്ടി, കെ.ഇ. പവിത്രരാജ് എന്നിവർ േനതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.