പയ്യന്നൂർ: തുരീയം സംഗീതോത്സവത്തിെൻറ രാഗസുന്ദരമായ നാലാം രാവിന് ശോഭ പകർന്നത് യുവ സംഗീതജ്ഞൻ കശ്യപ് മഹേഷിെൻറ ശബ്ദസൗകുമാര്യം. ജനപ്രിയ രാഗങ്ങളും കൃതികളും നിറഞ്ഞാടിയ വേദിയിൽ കശ്യപിെൻറ തണലായി വയലിനിൽ ശ്രുതിയിട്ടത് ആർ. അംബിക പ്രസാദ്. ആർ. ബാബുവിെൻറ മൃദംഗ വാദനവും കോട്ടയം ഉണ്ണികൃഷ്ണെൻറ ഘടവാദനവും കച്ചേരിയെ ദീപ്തസുന്ദര അനുഭവമാക്കി. പോത്താങ്കണ്ടം ആനന്ദഭവനത്തിെൻറ 15ാമത് തുരീയം സംഗീതോത്സവത്തിെൻറ അഞ്ചാം ദിനമായ ഞായറാഴ്ച വേദിയിൽ ഇഫ്താർ സംഗമവും ഖവാലി സംഗീതവുമാണ്. ആറിന് നടക്കുന്ന സംഗമത്തിൽ പയ്യന്നൂർ കുഞ്ഞിരാമൻ, മാമുക്കോയ, എ.പി. അബ്ദുല്ലക്കുട്ടി, സിറാജുദ്ദീൻ ദാരിമി എന്നിവർ പങ്കെടുക്കും. തുടർന്ന് ഹൈദരാബാദ് സഹോദരന്മാരുടെ ഖവാലി സംഗീതം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.