പയ്യന്നൂർ: രാമന്തളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി, മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍, അബൂദബി ആർ.എം.വൈ.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫും ലീഗ് നേതാക്കന്മാരായിരുന്ന സി.എ.സി. മമ്മു സാഹിബ്, സി.എം. മൂസ ഹാജി എന്നിവരുടെ അനുസ്മരണവും ഇഫ്താര്‍ സംഗമവും നടത്തി. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. ലീഗ് ശാഖ പ്രസിഡൻറ് കക്കുളത്ത് അബ്ദുൽ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഷബീർ സ്വാഗതം പറഞ്ഞു. രാമന്തളി ഖത്തീബ് അബ്ദുറഷീദ് സഅദി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പയ്യന്നൂർ മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി എം.അബ്ദുല്ല, വൈസ് പ്രസിഡൻറ് കെ.കെ. അശ്റഫ്, പഞ്ചായത്ത് ലീഗ് പ്രസിഡൻറ് പി.എം. ലത്തീഫ്, സി.കെ. അഹമ്മദ് ഹാജി, ചിറയിൽ അശ്റഫ്, ഗ്രാമ പഞ്ചായത്ത് മെംബർ സി. ജയരാജൻ, മോണങ്ങാട്ട് ഇബ്രാഹീം, സി.കെ. അഹ്മദ് ഹാജി, കെ.പി. അഹമ്മദ് ഹാജി, സി.എം.കെ. ഖമറുസ്സമാൻ, എം.കെ. ഷമ്മാസ്, റഹീസ് രാമന്തളി, സി.എം. റഫീഖ്, സി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നിർധന കുടുംബങ്ങൾക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. രാമന്തളി മർഖൽ ഇസ്ലാം മദ്റസയിൽ സ്മാർട്ട് ക്ലാസ് റൂം നിർമിക്കാനായി അബൂദബി രാമന്തളി മുസ്ലിം യൂത്ത് നല്‍കുന്ന ഫണ്ട് ജമാഅത്ത് സെക്രട്ടറി അബ്ദുൽ ജബ്ബാറിന് കൈമാറി. തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗമത്തില്‍ രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.