കണ്ണൂർ: കണ്ണൂർ നിയോജകമണ്ഡലം സമഗ്ര വികസനത്തിെൻറ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ, ഇനി നടപ്പാക്കാനുള്ള പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് ജൂൺ 10നകം സമർപ്പിക്കാൻ വകുപ്പുദ്യോഗസ്ഥർക്ക് നിർദേശം നൽകി. റിപ്പോർട്ടുകളുടെ അന്തിമരൂപം തയാറാക്കിയ ശേഷം 30ന് വികസന സെമിനാർ നടത്താനും യോഗം തീരുമാനിച്ചു. ജില്ല പ്ലാനിങ് ഓഫിസർ പ്രകാശൻ, ജില്ല ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദൻ, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു. ബാബു ഗോപിനാഥ്, വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.