കിവീസ്​ ചിത്രമതിൽ

തലശ്ശേരി: പൊതു ഇടങ്ങൾക്ക് പുതുമോടി പദ്ധതിയുടെ ഭാഗമായി തലശ്ശേരി കിവീസ് ക്ലബ് എം.ജി േറാഡിലെ മിനി വൈദ്യുതി ഭവന് മുന്നിൽ ഒരുക്കിയ ചിത്രമതിൽ എ.എസ്.പി ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്തു. തലശ്ശേരിയുടെ പൈതൃകവും പാരമ്പര്യവും പ്രകടമാക്കുന്ന ചിത്രങ്ങളും തലശ്ശേരിയിലെ മഹാരഥന്മാരുടെ രേഖാ ചിത്രങ്ങളുമാണ് വൈദ്യുതി ഭവ​െൻറ മതിലിൽ വരച്ചത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. സെൽവൻ േമലൂർ ചിത്രവിവരണം നടത്തി. കെ.എസ്.ഇ.ബി അസി.എൻജിനീയർ വി.വി. സുനിൽ കുമാർ മുഖ്യാതിഥിയായി. നഗരസഭാംഗം സുഹാന, കിവീസ് ക്ലബ് സെക്രട്ടറി സി.എച്ച്. നൗറിഫ്, ട്രഷറർ നവീൻ നെരോത്ത് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി ഉന്നത വിജയികളെയും ചിത്രകാരന്മാരെയും ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.