9747001099 നമ്പറിലുള്ള വാട്സ് ആപ്പിലാണ് സന്ദേശമയക്കേണ്ടത് കണ്ണൂർ: റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വാട്സ് ആപ് വഴി സന്ദേശമയക്കാൻ ഒാർമിപ്പിച്ച് പൊലീസ്. ശുഭയാത്ര 2018െൻറ ഭാഗമായാണ് പൊലീസിെൻറ 9747001099 വാട്സ് ആപ് നമ്പറിലേക്ക് പരാതികൾ, നിർദേശങ്ങൾ, വിവരങ്ങൾ എന്നിവ അയക്കാൻ ആവശ്യപ്പെടുന്നത്. റോഡപകടങ്ങൾ കുറക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷിത റോഡ് യാത്ര ഒരുക്കുന്നതിനുമാണ് സർക്കാറിെൻറ പുതിയ നിർദേശം. വാട്സ് ആപ് നമ്പർ നേരെത്ത നിലവിലുണ്ടെങ്കിലും പൊതുജനം വേണ്ടത്ര ഉപയോഗിച്ചിരുന്നില്ല. ലഭിക്കുന്ന പരാതികളും നിർദേശങ്ങളും പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.